
തിരുവനന്തപുരം: കേരള വാട്ടർ അതോറിട്ടി റിട്ട. എൻജിനിയേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്റെ ഡേ പ്ളാനർ മാലിക് മുഹമ്മദിന് നൽകി മന്ത്രി പ്രകാശനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എം. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജോബ് മൈക്കൽ എം.എൽ.എ, എ.പി.എച്ച്.ഇ.കെ വൈസ് പ്രസിഡന്റ് അഞ്ജു, കെ.ഡബ്ളിയു.എ പെൻഷണേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി വത്സപ്പൻ നായർ, കെ.ഡബ്ളിയു.എ പെൻഷണേഴ്സ് കോൺഗ്രസ് ജനറൽ സെക്രട്ടറി വി. അബ്ദുൾ ബഷീർ, ഇ.എഫ്.കെ.ഡബ്ളിയു.എ ജനറൽ സെക്രട്ടറി എ. സുജാത, എ.കെ.ഡബ്ളിയു.എ.ഇ.യു (എ.ഐ.ടി.യു.സി) വർക്കിംഗ് പ്രസിഡന്റ് എം.എം. ജോർജ്, ജനറൽ സെക്രട്ടറി പി.വി നന്ദകുമാർ, വൈസ് പ്രസിഡന്റ് ലതാ കുമാരി തുടങ്ങിയവർ പങ്കെടുത്തു.
ഭാരവാഹികളായി എം. രാധാകൃഷ്ണൻ (പ്രസിഡന്റ്), പി.വി. നന്ദകുമാർ (ജനറൽ സെക്രട്ടറി), അജിതകുമാരി (വൈസ് പ്രസിഡന്റ്), സി.പി സത്യൻ, ഡി. കൃഷ്ണമൂർത്തി (സെക്രട്ടറിമാർ), ജോർജ് ജി. മാത്യു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.