ima

തിരുവനന്തപുരം: പാട്നയിൽ നടന്ന ഐ.എം.എ ദേശീയ സമ്മേളനത്തിൽ ഐ.എം.എയുടെ വിവിധ ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുകയും നിലവിൽ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. വി. മോഹനൻനായർക്ക് ഐ.എം.എ ലൈഫ് ടൈം സെർവിസസ്‌ ടു അവാർഡും നേമം ശാഖയുടെ സെക്രട്ടറി ഡോ. ഇന്ദിരഅമ്മ രാജ്യത്തെ ഏറ്റവും നല്ല ബ്രാഞ്ച് സെക്രട്ടറിക്കുള്ള അവാർഡും നൽകി അനുമോദിച്ചു. ദേശീയ പ്രസിഡന്റ്‌ ഡോ. ജയലാലിൽ നിന്നാണ് ഡോക്ടർ ദമ്പതികളായ ഇരുവരും അവാർഡുകൾ ഏറ്റുവാങ്ങിയത്.