parenting-clinic

മലയിൻകീഴ്: പാരന്റിംഗ് ക്ലിനിക് ഔട്ട്റീച്ച് ക്യാമ്പുകളുടെ സംസ്ഥാനതല
ഉദ്ഘാടനം മന്ത്രി എം.വി. ഗോവിന്ദൻമാസ്റ്റർ നിർവഹിച്ചു. മലയിൻകീഴ് ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന യോഗത്തിൽ മന്ത്രി
വീണാജോർജ് അദ്ധ്യക്ഷത വഹിച്ചു. അടൂർപ്രകാശ് എം.പി , ഐ.ബി. സതീഷ് എം.എൽ.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. പ്രീജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ
എ. വത്സലകുമാരി (മലയിൻകീഴ്), ടി. ലാലി(വിളവൂർക്കൽ), ലില്ലിമോഹൻ(വിളപ്പിപ്പിൽ), ടി. മല്ലിക (പള്ളിച്ചൽ), കെ. അനിൽകുമാർ(കാട്ടാക്കട), നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ചന്ദ്രൻനായർ,മ ലയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുരേഷ്ബാബു, ടി.വി. അനുപമ തുടങ്ങിയവർ സംസാരിച്ചു. ഉത്തരവാദിത്ത രക്ഷാകർതൃത്വം സംബന്ധിച്ച് മാതാപിതാക്കൾക്കിടയിൽ അവബോധം സൃഷ്ടിക്കാനും
പാരന്റിംഗിൽ ശാസ്ത്രീയമായ മാർഗനിർദേശങ്ങൾ നൽകാനും ലക്ഷ്യമിട്ടാണ് വനിതാ ശിശുവികസന വകുപ്പ് സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ പാരന്റിംഗ് ഔട്ട്റീച്ച് ക്യാമ്പുകളിലൂടെ ലക്ഷ്യമിടുന്നത്.