തിരുവനന്തപുരം: അയ്യപ്പൻപിള്ളയുടെ നിര്യാണത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും അനന്തപുരിയുടെ കാരണവരുമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം സംസ്ഥാനത്തിന് കനത്ത നഷ്ടമാണ്. ലോക്ക്ഡൗൺ സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിളിച്ച സംസാരിച്ചിരുന്ന അയ്യപ്പൻപിള്ള രാജ്യത്തെ തന്നെ ബി.ജെ.പിയുടെ ഏറ്റവും മുതിർന്ന നേതാവായിരുന്നെന്നും സുരേന്ദ്രൻ പറഞ്ഞു.