തിരുവനന്തപുരം:ആധാരങ്ങളുടെ ഫയലിംഗ് ഷീറ്റ് നിറുത്തലാക്കാനുള്ള നീക്കം ഉപക്ഷിക്കണമെന്ന് ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്‌ക്രൈബ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആനയറ ആർ.കെ.ജയനും ജനറൽ സെക്രട്ടറി പാലക്കാട് ശിവപ്രകാശും ആവശ്യപ്പെട്ടു.യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കാട്ടാക്കട എസ്.വിനോദ് ചിത്ത് അദ്ധ്യക്ഷത വഹിച്ചു.ട്രഷറർ പെരിങ്ങമ്മല കൃഷ്ണകുമാർ,ഭാരവാഹികളായ മണികണ്ഠൻ മാത്തൂർ,കാടാംകോട് എം. അംബികാദേവി, സുനിൽകുമാർ പെരുവെമ്പ്, കൃഷ്ണപുരം അനിൽകുമാർ, നേമം എ വി ഭാസ്‌ക്കരൻ തുടങ്ങിയവർ സംസാരിച്ചു.