
തിരുവനന്തപുരം: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി അഡ്വ. കെ.അയ്യപ്പൻപിള്ളയുടെയും വയലാർ ട്രസ്റ്റ് സെക്രട്ടറി സി.വി ത്രിവിക്രമന്റെയും നിര്യാണത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുശോചിച്ചു. സ്വാതന്ത്ര്യ സമരത്തിലൂടെ പൊതുരംഗത്തു വന്ന അയ്യപ്പൻപിള്ള എതിരാളികൾ ഇല്ലാത്ത രാഷ്ട്രീയ നേതാവായിരുന്നു. വയലാർ രാമവർമ്മയുടെ സ്മരണ നിലനിറുത്താൻ സി.വി ത്രിവിക്രമൻ നടത്തിയ പ്രവർത്തനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്നും കാനം പറഞ്ഞു.