
പാറശാല: ലോകത്ത് എവിടെയൊക്കെയാണോ പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെപ്പെട്ടിട്ടുള്ളത് അവിടെയൊക്കെയാണ് വികസനം ഉണ്ടായിട്ടുള്ളതെന്നും നാടിന്റെ അടിസ്ഥാന പുരോഗതിക്ക് പശ്ചാത്തല സൗകര്യ വികസനം അനിവാര്യമാണെന്നും മന്ത്രി പി.രാജീവ് . സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ' നവകേരള നിർമ്മിതിയും എൽ. ഡി. എഫ് തുടർ ഭരണവും ' എന്ന വിഷയത്തിൽ സെമിനാർ ഉദ്‌ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കെ -റെയിലും, കെ -ഫോണും വികസന പുരോഗതിക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. പാറശാല ഏരിയ കമ്മിറ്റി അംഗം എസ്.കെ. ബെൻഡാർവിൻ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ പുത്തൻകട വിജയൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം.എം.ബഷീർ, പി.രാജേന്ദ്രകുമാർ, കെ.ആൻസലൻ എം.എൽ.എ, സ്വാഗത സംഘം ജനറൽ കൺവീനർ അഡ്വ.എസ്. അജയകുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ കടകുളം ശശി, ജെ.ജോജി, എൻ.എസ്. നവനീത്കുമാർ, എസ്.ബി.ആദർശ്, ജില്ല പഞ്ചായത്ത് അംഗം സൂര്യ എസ്.പ്രേം, കവി വിനോദ് വൈശാഖി എന്നിവർ സംസാരിച്ചു. അമരവിള ചരിത്രമാളിക അവതരിപ്പിച്ച പെൺകളരിയും, കലാലയം സൈമൺകുമാർ അവതരിപ്പിച്ച നീതിപീഠം എന്ന കഥാപ്രസംഗവും ഉണ്ടായിരുന്നു.