prasad

തിരുവനന്തപുരം: കർഷക വരുമാനം 50 ശതമാനമെങ്കിലും വർദ്ധിപ്പിക്കാനാണ് കൃഷി വകുപ്പ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് മന്ത്രി പി. പ്രസാദ് പറ‌ഞ്ഞു. കൃഷിവകുപ്പും അപ്പേഡായും (അഗ്രികൾച്ചർ ആൻഡ് പ്രോസസ്ഡ് ഫുഡ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിട്ടി) സംയുക്തമായി മാസ്കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച എക്സ്പോർട്ട് പ്രൊമോഷൻ ഡ്രൈവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അപ്പേഡാ ചെയർമാൻ ഡോ. എം. അംഗമുത്തു മുഖ്യപ്രഭാഷണം നടത്തി. അപ്പേഡാ ഡയറക്ടർ തരുൺ ബജാജ്, കൃഷി ഡയറക്ടർ ടി.വി സുഭാഷ് , അപ്പേഡാ ജനറൽ മാനേജർമാരായ റീബ എബ്രഹാം, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. അപ്പേഡാ ഡെപ്യൂട്ടി ജനറൽ മാനേജർ കെ. രവീന്ദ്ര സ്വാഗതവും കൃഷി അഡിഷണൽ ഡയറക്ടർ അനില മാത്യു നന്ദിയും പറഞ്ഞു.