i

കടയ്ക്കാവൂർ: ഹരിതാമൃതവും കുടുംബശ്രീയും സംയുക്തമായി കീഴാറ്റിങ്ങൽ കിടാരി പാർക്കിന് സമീപം ആരംഭിക്കുന്ന ഇറച്ചി ഉത്പാദന കേന്ദ്രത്തിന് പഞ്ചായത്തിലെ മുതിർന്ന കർഷക അവാർഡ് ജേതാവായ ദാമോദരൻ തറക്കല്ലിട്ടു.10 ലക്ഷം രൂപ ചെലഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ചെലവ് പൂർണമായും കർഷകർ തന്നെയാണ് വഹിക്കുന്നത്. ലാഭവിഹിതം കർഷകർക്ക് തന്നെ കിട്ടുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം. പ്രാരംഭഘട്ടത്തിൽ ചിറയിൻകീഴ് വർക്കല താലൂക്കുകളിലെ കർഷകർ ചേർന്നാണ് ഇത് ആരംഭിക്കുന്നത്.
തുടക്കത്തിൽ കോഴിയിറച്ചിയും തുടർന്ന് മട്ടൻ, ബീഫ്, മുയൽ, താറാവ്, ടർക്കി തുടങ്ങിയവയുടെ ഉത്പാദനവും കൂടാതെ ഇറച്ചിയുടെ ഉപ ഉത്പന്നങ്ങളും ഉദ്ദീപിപ്പിക്കുക എന്നുള്ളതാണ് ഉദ്ദേശ്യം. പ്രസ്തുത ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കുടുംബശ്രീ സെക്രട്ടറിയും ആയ ശ്രീകല, ഹരിതാമൃതം സി.ഇ.ഒ ബിനു.വി. കുട്ടൻ, ഡയറക്ടർ വീണ സുനു, സെക്രട്ടറി ശരത്ചന്ദ്രൻ, പ്രസിഡന്റ്‌ സുഭാഷ് കൂടാതെ ഒട്ടനവധി കർഷകരും പങ്കെടുത്തു.