photo

പാലോട്: ഇടിഞ്ഞാർ വിട്ടിക്കാവിൽ 17 കാരിയായ ആദിവാസി പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. തെന്നൂർ ഇടിഞ്ഞാർ കല്യാണി കരിക്കകം സോജി ഭവനിൽ അലൻ പീറ്റർ (25) ആണ് പിടിയിലായത്. പെൺകുട്ടിയെ നവംബർ 1നാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പൊലീസ് അന്വേഷണത്തിൽ പെൺകുട്ടി യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് തെളിഞ്ഞിരുന്നു. പോസ്റ്റ്മോർട്ടം പരിശോധനയിൽ പീഡിപ്പിക്കപ്പെട്ടതായും തെളിഞ്ഞിരുന്നു. തുടർന്ന് പോക്സോ നിയമപ്രകാരം അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റു ചെയ്യുകയുമായിരുന്നു. എസ്.സി/എസ്.ടി നിയമപ്രകാരമുള്ള നടപടികളും ഇയാൾക്കെതിരെയുണ്ട്. നെടുമങ്ങാട് എ.എസ് .പി രാജ് പ്രസാദിന്റെ നേതൃത്വത്തിൽ പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്.ഐ നിസ്സാറുദ്ദീൻ, ഗ്രേഡ് എസ്.ഐമാരായ വിനോദ്, ഉദയകുമാർ, റഹിം, എസ്.സി.പി.ഒ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.