
ശ്രീകാര്യം: ഓൾ കേരള ടെയിലേഴ്സ് അസോസിയേഷൻ ശ്രീകാര്യം ഏരിയാ സമ്മേളനം എ.കെ.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമായ എസ്.സതികുമാർ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ ഏരിയാ പ്രസിഡന്റ് അംബിക ഗോപൻ അദ്ധ്യക്ഷത വഹിച്ചു.ഏരിയാ സെക്രട്ടറി ഷീല ജഗദീഷ് റിപ്പോർട്ടും ട്രഷറർ ഉഷാകുമാരി കണക്കും അവതരിപ്പിച്ചു.ജില്ലാ പ്രസിഡന്റ് രാധാ വിജയൻ, ജില്ലാ ട്രഷറർ കെ.പി.രവീന്ദ്രൻ,ഭാരവാഹികളായ സതീശൻ, ലേഖാറാണി, ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. അസോസിയേഷൻ ജോയിന്റ് സെക്രട്ടറി കുമാരി ദുർഗ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി അംബികാ ഗോപൻ (പ്രസിഡന്റ്), ഷീലാ ജഗജീവൻ (സെക്രട്ടറി), ഉഷാകുമാരി (ട്രഷറർ) എന്നിവർ ഉൾപ്പെട്ട 27 അംഗ കമ്മിറ്റിയും നിലവിൽവന്നു.