മുടപുരം: രാജ്യത്തെ സംരക്ഷിക്കൂ, തൊഴിലാളികളെ രക്ഷിക്കൂ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഫെബ്രുവരി 23, 24 തീയതികളിൽ നടത്തുന്ന ദ്വിദിന പണിമുടക്കിൽ മുഴുവൻ അങ്കണവാടി ജീവനക്കാരും പങ്കെടുക്കണമെന്ന് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് യൂണിയൻ (സി.ഐ.ടി.യു ) കിഴുവിലം കൺവെൻഷൻ ആവശ്യപ്പെട്ടു.കൺവെൻഷൻ ജി.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.ടി.സുവർണ്ണ അദ്ധ്യക്ഷത വഹിച്ചു.അഞ്ചുതെങ്ങ് സുരേന്ദ്രൻ,എസ്.ചന്ദ്രൻ,ആർ.അനിത,സിന്ധു പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി അജിതകുമാരി (പ്രസിഡന്റ്) ഷെർളി, സുജന (വൈസ് പ്രസിഡന്റ്) ടി.സുവർണ്ണ (സെക്രട്ടറി) ഉഷാകുമാരി,ശാലിനി (ജോയിന്റ് സെക്രട്ടറി),ശശികല (ട്രഷറർ) എന്നിവർ ഉൾപ്പെട്ട 18 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു