jayasurya

അജഗജാന്തരത്തിനുശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയസൂര്യ നായകൻ. ഇക്കാര്യം ജയസൂര്യ തന്നെ സമൂഹ മാദ്ധ്യമത്തിലൂടെ പങ്കുവച്ചു. സംവിധായകൻ ടിപ്പു പാപ്പച്ചൻ, നടനും നിർമ്മാതാവുമായ അരുൺ നാരായണൻ എന്നിവർക്കൊപ്പമുള്ള ചിത്രമാണ് പങ്കുവച്ചത്. ഞങ്ങളുടെ പ്രോജക്ടിനു ഒരു രൂപമായി വരുന്നതിൽ വളരെ ആവേശത്തിലാണ്. ഈ ടീമിനൊപ്പം വർക്ക് ചെയ്യാൻ കാത്തിരിക്കുന്നുവെന്നാണ് ജയസൂര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ജോൺ ലൂദർ, കടമറ്റത്ത് കത്തനാർ, എന്താടാ സജി എന്നിവയാണ് ജയസൂര്യയുടെ പുതിയ ചിത്രങ്ങൾ.