നെടുമങ്ങാട്:അരുവിക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതി പ്രകാരം ഇടവിള കൃഷിയുടെ വിസ്തൃതി വ്യാപിക്കുന്നതിന് വേണ്ടി കിഴങ്ങ് വർഗവിളകളായ ചേന,ചേമ്പ്,കാച്ചിൽ,ചെറുകിഴങ്ങ്, ഇഞ്ചി എന്നീ നടീൽ വസ്തുക്കളുടെ പഞ്ചായത്തുതല ഉദ്ഘാടനം അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു നിർവഹിച്ചു.വൈസ് പ്രസിഡന്റ് മറിയക്കുട്ടി, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജഗൽ വിനായക്. ജെ,ബ്ലോക്ക് മെമ്പർ വിജയൻ നായർ പഞ്ചായത്ത് മെമ്പർമാരായ ഗീതകുമാരി,രമേശ് ചന്ദ്രൻ,ഷജിത എസ്,മുഹമ്മദ് ഇല്യാസ്,അജേഷ് എൽ.ജി, കൃഷി വകുപ്പ് ജീവനക്കാർ, കർഷകർ എന്നിവർ പങ്കെടുത്തു.ഈ പദ്ധതിയുടെ ലിസ്റ്റിൽ ഉൾപ്പെട്ട കർഷകർ അപേക്ഷ,കരം അടച്ച രസീതിന്റെ കോപ്പി,ആധാർ കോപ്പി എന്നിവയുമായി കൃഷി ഭവനിൽ എത്തിച്ചേരണം.