കടയ്ക്കാവൂർ: അഞ്ചുതെങ്ങിൽ കാനറാ ബാങ്കിന്റെ സർവീസ് കൗണ്ടർ ആരംഭിക്കാൻ നടപടിയായി. കേരളാ കൗമുദിയിൽ വന്ന വാർത്തയെ തുടർന്നാണ് നടപടി. ദേശസാത്കൃത ബാങ്കുകൾ ഇല്ലത്ത പഞ്ചായത്താണ് അഞ്ചുതെങ്ങ്. ഇവിടുത്തെ ജനങ്ങൾ പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ മറ്റ് പഞ്ചായത്തുകളിലെ ബാങ്കുകളെയാണ് ആശ്രയിക്കുന്നത്. അഞ്ചുതെങ്ങിലെ സാധാരണ ജനങ്ങൾക്ക് ഇതു വലിയ ബുദ്ധിമുട്ട് ആയതിനാൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ ഒരു സർവീസ് കൗണ്ടർ തുടങ്ങാൻ വിവിധ ബാങ്കുകളോട് പഞ്ചായത്ത് അധികൃതർ ആഭ്യർത്ഥിച്ചു. കാനറാ ബാങ്ക് അതിനു തയാറാവുകയും പഞ്ചായത്ത് ഓഫീസിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. എല്ലാ ദിവസവും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ ബാങ്കിന്റെ സേവനം ലഭ്യമാണ്.