pina

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാംഘട്ട വൈദ്യപരിശോധനകൾക്കായി 15ന് അമേരിക്കയിലേക്ക് പോകും. 29ന് മടങ്ങിയെത്തും. മിനസോട്ടയിലെ റോച്ചെസ്‌റ്ററിൽ പ്രവർത്തിക്കുന്ന മയോ ക്ളീനിക്കിലാണ് മുഖ്യമന്ത്രിക്ക് ചികിത്സ നടക്കുക. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമല,​ പേഴ്സണൽ അസിസ്‌റ്റന്റ് വി.എം.സുനീഷ് എന്നിവരുമുണ്ടാകും. യാത്രയുടെ എല്ലാ ചെലവുകളും സർക്കാരാണ് വഹിക്കുന്നത്. 2018 സെപ്‌തംബറിൽ മൂന്ന് ആഴ്‌ച മുഖ്യമന്ത്രി യു.എസിൽ ആദ്യഘട്ട ചികിത്സ നടത്തിയിരുന്നു. അന്ന് ചുമതല ആർക്കും കൈമാറിയിരുന്നില്ല. ഇ - ഫയൽ സംവിധാനം വഴി യു.എസിലിരുന്ന് തന്നെ മുഖ്യമന്ത്രി ഫയലുകൾ കൈകാര്യം ചെയ്യുകയായിരുന്നു.