
തിരുവനന്തപുരം: ക്രമസമാധാന തകർച്ചയും പൊലീസ് സൃഷ്ടിക്കുന്ന അരാജകത്വവും നിത്യസംഭവമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.മാരായമുട്ടം കുമാരനാശാൻ റിസർച്ച് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന 'മകൾക്കൊപ്പം' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാരായമുട്ടം ബാങ്ക് പ്രസിഡന്റ് എം.എസ്. പാർവ്വതി അദ്ധ്യക്ഷത വഹിച്ചു.ഡോ.ജോർജ്ജ് ഈപ്പൻ തിരുമേനി, കെ.പി.സി.സി ട്രഷറർ അഡ്വ.പ്രതാപചന്ദ്രൻ, നെയ്യാറ്റിൻകര സനൽ, മാരായമുട്ടം എം.എസ്.അനിൽ,മാരായമുട്ടം സുരേഷ്, ഡോ.ബെറ്റിമോൾ മാത്യു, അഡ്വ.വിനോദ് സെൻ, കൊറ്റാമം വിനോദ്, വടകര വാസുദേവൻ നായർ, കാക്കണം മധു. മണ്ണൂർ ശ്രീകുമാർ, ബിനിൽ മണലുവിള, ലാൻസി ഡാവിൻ ചന്ദ്രശേഖരൻ നായർ, ഷീബാ സുനിൽ, കെ. സരസ്വതി, കാക്കണം ബാബു, കോട്ടയ്ക്കൽ സുകുമാരൻ നായർ എന്നിവർ പങ്കെടുത്തു.