photo

പാലോട് :വർദ്ധിച്ച വിലക്കയറ്റവും കൊവിഡ് പ്രതിസന്ധിയും കണക്കിലെടുത്ത് സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ വിഹിതം 8 രൂപയിൽ നിന്ന് 15രൂപയായി വർദ്ധിപ്പിക്കണമെന്ന് കെ.പി.എസ്.ടി.എ പാലോട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന കമ്മിറ്റി അംഗം ഡി.സി. ബൈജു സമ്മേളന ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് നിസാം ചിതറ മുഖ്യപ്രഭാഷണം നടത്തി.ക്ലീറ്റസ് തോമസ്,മുഹമ്മദ്‌ നിസാം,ബിനോയ്‌,റമിൽരാജ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ബിനോയ്‌ (പ്രസിഡന്റ്‌ ), വിദ്യ (സെക്രട്ടറി), പ്രേംലാൽ (ട്രഷറർ).