ആറ്റിങ്ങൽ:സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ വിദ്യാർത്ഥിനിയെ ഇളമ്പ റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി അനുമോദിച്ചു.12 വയസ്സിനു താഴെയുള്ളവരുടെ കുമിത്തെ വിഭാഗത്തിൽ സ്വർണ്ണം നേടിയ രൂപരാജിനെയാണ് അനുമോദിച്ചത്.ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് രൂപരാജ് പങ്കെടുക്കാൻ തയ്യാറെടുക്കുകയാണ്. സൊസൈറ്റി പ്രസിഡ‌ന്റ് എ.സബീല ബീവി,​ ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ഇളമ്പ ഉണ്ണികൃഷ്ണൻ, ശശിധരൻ നായർ, സന്തോഷ്‌ കുമാർ, രജനീഷ്, വിജയകുമാരി, മഞ്ജു, ബിന്ദു, ഷിജു സുബൈർ, ആദർശ് എന്നിവർ പങ്കെടുത്തു.