കല്ലമ്പലം:മണമ്പൂർ മണ്ഡലം കർഷക കോൺഗ്രസ് സെമിനാറും കൺവെൻഷനും 9ന് മണനാക്ക് മാസ് ഓഡിറ്റോറിയത്തിൽ നടക്കും.ഉച്ചയ്ക്ക് 2.30ന് നടക്കുന്ന കർഷക സെമിനാർ കെ. പി സി.സി ട്രഷറർ അഡ്വ. പ്രതാപ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കർഷക കോൺഗ്രസ് മണ്ഡലം ട്രഷറർ അനിൽ അദ്ധ്യക്ഷത വഹിക്കും.വൈസ് പ്രസിഡന്റ് എ.നഹാസ് സ്വാഗതവും സെക്രട്ടറി രാജൻ നായർ നന്ദിയും പറയും. വൈകിട്ട് 4.30 ന് നടക്കുന്ന കൺവെൻഷൻ അടൂർ പ്രകാശ് എം. പി ഉദ്ഘാടനം ചെയ്യും.കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സതീശൻ.കെ അദ്ധ്യക്ഷത വഹിക്കും.ജനറൽ സെക്രട്ടറി ജി.ഭവനൻ സ്വാഗതവും സെക്രട്ടറി നസീം റോയൽ നന്ദിയും പറയും. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.എസ്.അനിൽ മാരായിമുട്ടം മുഖ്യ പ്രഭാഷണം നടത്തും.