
വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ ഒന്നാമത് വാർഷിക ആഘോഷം കൂതാളി ഗവൺമെന്റ് എൽ.പി സ്കൂളിൽ നടന്നു. സി. കെ ഹരീന്ദ്രൻ എം. എൽ. എയുടെ അദ്ധ്യക്ഷതയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്ത് നിർമ്മിച്ച ചിറത്തലയ്ക്കൽ, പൂവൻ കുഴി, സ്മാർട്ട് അങ്കണവാടികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജ് മോഹൻ, ജില്ലാ പഞ്ചായത്ത് അംഗം അൻസജിതാറസൽ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽ കൃഷ്ണ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ്തി, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്യാം, ആനി പ്രസാദ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ മാരായ കെ.ജി. മംഗളദാസ്, സി. അശോക് കുമാർ, എസ്. ജയന്തി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ കക്ഷിനേതാക്കളായ വിജയചന്ദ്രൻ, കെ. ദസ്തഹീർ, എസ്.ആർ. അശോക്, ആനപ്പാറ രവി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ.എസ്. അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ആശാവർക്കർമാരെയും ഹരിതകർമ്മസേന പ്രവർത്തകരെയും കൊവിഡ് മുൻനിരപ്പോരാളികളെയും യോഗത്തിൽ ആദരിച്ചു. പി.എം. മണി വെള്ളറടയുടെ വീചിക എന്ന നോവലിന്റെ മൂന്നാം പതിപ്പിന്റെ പ്രകാശനവും പ്രതിപക്ഷ നേതാവ് നിർവഹിച്ചു.