നെയ്യാറ്റിൻകര: അതിയന്നൂർ ഇടവൂർക്കാവ് ധർമ്മശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം 8 മുതൽ 14 വരെ നടക്കും. പതിവ് പൂജകൾക്ക് പുറമെ 8ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടുകൂടി ത്രികാല പൂജയ്ക്ക് തുടക്കം. 12ന് രാവിലെ 8ന് സമൂഹ ലക്ഷാർച്ചന. 13ന് ഉച്ചയ്ക്ക് 12.30ന് ചതുശത മഹാ നിവേദ്യ സമർപ്പണം. മകരവിളക്ക് ദിവസമായ 14ന് രാവിലെ 9ന് ഭക്തിഗാനസുധ. 8.30ന് നേർച്ച പൊങ്കാല, 10.30ന് സംക്രാന്തി പൂജ. വൈകിട്ട് 6.30ന് പഞ്ചാലങ്കാര ദീപാരാധനയും കർപ്പൂരാഴിയിൽ ദീപം തെളിക്കലും നാളികേരം സമ‌ർപ്പിക്കലും. രാത്രി 8.30ന് പുഷ്പാഭിഷേകം, തുടർന്ന് ഭസ്മാഭിഷേകം, ഹരിവരാസനം എന്നിവയോടുകൂടി ഉത്സവം സമാപിക്കും.