
തിരുവനന്തപുരം:എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ധന്യ സാരഥ്യത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചതയ ദിനത്തിൽ റീജിയണൽ കാൻസർ സെന്ററിന് സമീപത്ത് പ്രഭാത ഭക്ഷണം വിതരണം ചെയ്തു. യൂത്ത് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി നെടുമങ്ങാട് രാജേഷ് ഉദ്ഘാടനംചെയ്തു. ജില്ല ചെയർമാൻ മുകേഷ് മണ്ണന്തല, കൺവീനർ മുല്ലൂർ വിനോദ്കുമാർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി സബീൻ വർക്കല, ജില്ല ട്രഷറർ പ്രസാദ് നെടുമങ്ങാട്, സൈബർ സേന കേന്ദ്രകമ്മിറ്റി അംഗം അരുമാനൂർ ദിപു, ജില്ല ചെയർമാൻ കുളത്തൂർ ജ്യോതി, ജില്ല കമ്മിറ്റി അംഗം രതീഷ് ചെറുന്നിയൂർ, യൂത്ത് മൂവ്മെന്റ് ജില്ല കമ്മിറ്റി അംഗങ്ങളായ അരുൺ .എം.എൽ, ശ്രീകണ്ഠൻ, സുദേവൻ വെമ്പായം, സത്യശീലൻ, നേഹകൃഷ്ണ എന്നിവർ പങ്കെടുത്തു.