hindhu-aikyavedi

പാറശാല:ഭീകരതയ്ക്കെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ പാറശാല നടന്ന ജനകീയ പ്രതിഷേധ റാലിയിൽ സ്ത്രീകൾ ഉൾപ്പെടെ ആയിരങ്ങൾ പങ്കെടുത്തു.പാറശാല കുറുംങ്കുട്ടി ജംഗ്‌ഷനിൽ നിന്നാരംഭിച്ച റാലി പോസ്റ്റാഫീസ് ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണക്ക് ഹിന്ദു സംഘടനാ നേതാക്കൾ നേതൃത്വം നൽകി. ബി.ജെ.പി പാറശാല മണ്ഡലം പ്രസിഡന്റ അഡ്വ.പ്രദീപ്, ജനറൽ സെക്രട്ടറി, രതീഷ് കൃഷ്ണ, യുവ മോർച്ച സംസ്ഥാന സെക്രട്ടറി മനു പ്രസാദ്,വൈസ് പ്രസിഡന്റ് കൊല്ലയിൽ അജേഷ്, ഗോപകുമാർ, വിനീഷ്, രതീഷ്, വിശ്വഹിന്ദു ജില്ലാ സംസ്ഥാന നേതാക്കളായ പാറശാല സലീന്ദ്രൻ, എസ്.പി.ബിജു, ഗീരിഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.