k-sudhakaran-and-vd-sathe

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കെതിരെ യുദ്ധം ചെയ്യാനുള്ള കെൽപ്പ് കോൺഗ്രസിനില്ലെന്നും, വീരസ്യം പറയാനേ കോൺഗ്രസിന് കഴിയൂ എന്നുമുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന കോൺഗ്രസിനെ ശരിക്ക് അറിയാത്തതുകൊണ്ടും പോലീസിലുള്ള അന്ധമായ വിശ്വാസം കൊണ്ടുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. കെ- റെയിലിനെതിരേയുള്ള കോൺഗ്രസിന്റെ സമരത്തിന് ഊർജ്ജം പകർന്ന് മുഖ്യമന്ത്രിയെ വെട്ടിലാക്കാനാണ് കോടിയേരി ശ്രമിക്കുന്നതെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നു. കോൺഗ്രസ് വേണ്ടെന്ന് പറഞ്ഞ ഒരു ജനവിരുദ്ധ പദ്ധതിയും കേരളത്തിൽ നടപ്പാക്കാനാവില്ല. പൊലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചൊതുക്കാമെന്നൊക്കെയുള്ളത് ദിവാസ്വപ്നമാണ്. ജനരോഷം ആർത്തിരമ്പുമ്പോൾ കോടിയേരിക്ക് സ്വന്തം വാക്കുകൾ വിഴുങ്ങേണ്ടി വരും. സ്‌പ്രിൻക്ലർ കരാർ, ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിക്ക് നൽകിയ കരാർ, പൊലീസ് നിയമഭേദഗതി, മുൻമന്ത്രിമാരായ കെ.ടി. ജലീലിന്റെയും ഇ.പി. ജയരാജന്റെയും ബന്ധുനിയമനങ്ങൾ, ജലീലിന്റെ മാർക്കുദാനം, ബ്രുവറിയും ഡിസ്റ്റലറിയും അനുവദിക്കൽ, പമ്പ മണൽകടത്ത് തുടങ്ങിയവ പിണറായി സർക്കാർ പിൻവലിച്ചത് കോൺഗ്രസിന്റെ സമരവീരസ്യം കൊണ്ടാണെന്ന് കോടിയേരി മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഒരണ സമരം നടത്തി ഇ.എം.എസിനെ ഈയം പൂശി ഈയൽ പോലെ പറപ്പിച്ച കെ.എസ്.യുവിന്റെ സമര പാരമ്പര്യമാണ് കോൺഗ്രസുകാരുടെ സിരകളിലൊഴുകുന്നതെന്നും സുധാകരൻ പറഞ്ഞു.

 മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​ചെ​യ്തെ​ന്ന് ​പ​റ​യു​ന്ന​ത് ​അ​പ​ഹാ​സ്യം​:​ ​സ​തീ​ശൻ

സി​ൽ​വ​ർ​ ​ലൈ​ൻ​ ​സം​ബ​ന്ധി​ച്ച് ​നി​യ​മ​സ​ഭ​യി​ൽ​ ​ര​ണ്ടു​ ​മ​ണി​ക്കൂ​ർ​ ​ച​ർ​ച്ച​യ്ക്കു​പോ​ലും​ ​ത​യ്യാ​റാ​കാ​തി​രു​ന്ന​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ,​ ​തു​ട​ക്കം​ ​മു​ത​ൽ​ ​സ​ഭാം​ഗ​ങ്ങ​ളെ​ ​വി​ശ്വാ​സ​ത്തി​ലെ​ടു​ത്താ​ണ് ​പ​ദ്ധ​തി​യു​മാ​യി​ ​മു​ന്നോ​ട്ടു​ ​പോ​യ​തെ​ന്ന് ​ഇ​പ്പോ​ൾ​ ​പ​റ​യു​ന്ന​ത് ​അ​പ​ഹാ​സ്യ​മാ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.
പൗ​ര​പ്ര​മു​ഖ​രു​മാ​യി​ ​ച​ർ​ച്ച​യ്ക്ക് ​സ​മ​യം​ ​ക​ണ്ടെ​ത്തു​ന്ന​ ​മു​ഖ്യ​മ​ന്ത്രി​ ​നി​യ​മ​സ​ഭ​യി​ൽ​ ​അ​ടി​യ​ന്ത​ര​ ​പ്ര​മേ​യ​ത്തി​ന് ​നോ​ട്ടീ​സ് ​വ​ന്ന​പ്പോ​ൾ​ ​ച​ർ​ച്ച​ ​അ​നു​വ​ദി​ക്കാ​തി​രു​ന്ന​ത് ​എ​ന്തു​ ​കൊ​ണ്ടാ​ണെ​ന്ന് ​വ്യ​ക്ത​മാ​ക്ക​ണം.​ ​നി​യ​മ​സ​ഭ​യി​ൽ​ ​ച​ർ​ച്ച​ ​ചെ​യ്യി​ല്ല,​ ​പൗ​ര​പ്ര​മു​ഖ​രു​മാ​യി​ ​മാ​ത്ര​മേ​ ​ച​ർ​ച്ച​ ​ന​ട​ത്തൂ​വെ​ന്ന​ ​നി​ല​പാ​ട് ​ശ​രി​യ​ല്ല.​ ​പ്ര​ത്യേ​ക​ ​നി​യ​മ​സ​ഭാ​ ​സ​മ്മേ​ള​നം​ ​വി​ളി​ച്ച് ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​ങ്ങ​ൾ​ ​ച​ർ​ച്ച​ ​ചെ​യ്യാ​ൻ​ ​ഇ​നി​യെ​ങ്കി​ലും​ ​സ​ർ​ക്കാ​ർ​ ​ത​യ്യാ​റാ​ക​ണം.
എ​ന്തെ​ങ്കി​ലും​ ​മ​റ​ച്ചു​വ​യ്ക്കേ​ണ്ട​ ​കാ​ര്യ​മി​ല്ലെ​ന്നാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​യു​ന്ന​ത്.​ ​അ​ങ്ങ​നെ​യെ​ങ്കി​ൽ,​ ​ഡി.​പി.​ആ​ർ​ ​ര​ഹ​സ്യ​രേ​ഖ​യാ​ക്കി​യ​ത് ​എ​ന്തി​നാ​യി​രു​ന്നു​?​ ​പാ​രി​സ്ഥി​തി​ക,​ ​സാ​മൂ​ഹ്യ​ ​ആ​ഘാ​ത​ ​പ​ഠ​ന​ങ്ങ​ൾ​ ​ന​ട​ത്താ​തെ​ ​ഭൂ​മി​യേ​റ്റെ​ടു​ക്കാ​ൻ​ ​കാ​ട്ടു​ന്ന​ ​ധൃ​തി​ക്ക് ​പി​ന്നി​ൽ​ ​ദു​രൂ​ഹ​ത​ക​ളു​ണ്ട്.​ ​പ്ര​ള​യ​വും​ ​ഉ​രു​ൾ​പൊ​ട്ട​ലും​ ​പേ​മാ​രി​യും​ ​തു​ട​ർ​ച്ച​യാ​യി​ ​കേ​ര​ള​ത്തെ​ ​ത​ക​ർ​ത്തെ​റി​ഞ്ഞ​ത് ​മു​ഖ്യ​മ​ന്ത്രി​ ​മ​റ​ന്നു​ ​പോ​യോ​?​ ​കേ​ര​ള​ത്തി​ന്റെ​ ​ഭൂ​ഘ​ട​ന​യി​ലു​ണ്ടാ​യ​ ​മാ​റ്റ​ങ്ങ​ളും​ ​കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​വും​ ​പ​രി​ഗ​ണി​ക്കു​ക​യോ​ ​പ​ഠി​ക്കു​ക​യോ​ ​ചെ​യ്യാ​തെ​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​മേ​ൽ​ ​കോ​ടി​ക​ളു​ടെ​ ​ബാ​ദ്ധ്യ​ത​ ​അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ ​പ​ദ്ധ​തി​ ​ആ​ർ​ക്കു​വേ​ണ്ടി​യാ​ണെ​ന്നും​ ​സ​തീ​ശ​ൻ​ ​ചോ​ദി​ച്ചു.