1

പൂവാർ: മുലയൻതാന്നി ദേവി ക്ഷേത്രം അയ്യപ്പ സേവാസംഘത്തിന്റെ ആംബുലൻസ് വാൻ ആതുരസേവന ലക്ഷ്യത്തോടെ റോഡിലിറക്കി. ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് എം.പൊന്നയ്യനും അയ്യപ്പ സേവാസംഘം നെല്ലിമൂട് ശാഖാ പ്രസിഡന്റ് പി.രഘുവും ചേർന്ന് വാഹനത്തിന്റെ സവാരി ഫ്ളാഗ്‌ ഒാഫ് നിർവഹിച്ചു. അയ്യപ്പ സേവാസംഘം സെക്രട്ടറി ഷൈജു എസ്.ദാസ്,ക്ഷേത്രം സെക്രട്ടറി ബി.സുനിൽകുമാർ,ഭരണ സമിതി അംഗങ്ങളായ കാഞ്ഞിരംകുളം ഗിരി, വി.സുധാകരൻ,മുൻ പ്രസിഡന്റ് ജി.പ്രേംകുമാർ,എൻ.എൽ.ശിവകുമാർ, ശ്രീപുരം ശ്രീകണ്ഠൻ,ശ്യാംചന്ദ്രലാൽ, വി.ബിനുകുമാർ കെ.വി.ഷിബു,വി.രവി, ടി.ശ്രീകുമാർ, ഗിരീഷ് കുമാർ, ആർ.എസ്.രാജേഷ്, ബി.എസ്.രാജേഷ് തുടങ്ങിയവർ യാത്രാമംഗളം നേർന്നു. ക്ഷേത്ര പൂജാരി രാജേഷ്‌ പോറ്റി പ്രത്യേക പൂജ നടത്തി.