
നെയ്യാറ്റിൻകര: സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നെയ്യാറ്റിൻകരയിൽ കിസാൻ മസ്ദൂർ മഹാപഞ്ചായത്ത് സമ്മേളനം സംഘടിപ്പിച്ചു.അഖിലേന്ത്യ കിസാൻ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര അക്ഷയ കോംപ്ലക്സിൽ നടന്ന മഹാപഞ്ചായത്തിൽ കർഷക സമരത്തിന് നേതൃത്വം കൊടുത്തവരെയും ജില്ലയിൽ നിന്ന് സമരത്തിൽ പങ്കെടുത്തവരേയും ആദരിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അദ്ധ്യക്ഷത വഹിച്ചു.വിക്രം സിങ്,ആനത്തലവട്ടം ആനന്ദൻ , എം വിജയകുമാർ, സി. ജയൻബാബു,എൻ രതീന്ദ്രൻ, പി. കൃഷ്ണപ്രസാദ്, പുത്തൻകട വിജയൻ,കെ ശശാങ്കൻ,കെ.സി. വിക്രമൻ, എസ്. സജീവ്, എം.എൽ.എമാരായ കെ ആൻസലൻ, ഐ.ബി.സതീഷ്, അംബിക, സി.പി.എം നെയ്യാറ്റിൻകര ഏരിയാ സെക്രട്ടറി ടി. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.