തിരുവനന്തപുരം : പനയ്ക്കോട് വി.കെ.കാണി ഗവ.എച്ച്.എസ് സ്കൂളിലെ അറ്റ‌്ലറ്റിക്സ്,ഫുട്ട്ബാൾ,ക്രിക്കറ്റ്,ഹാൻഡ് ബാൾ, ത്രോബാൾ,സോഫ്ട് ബാൾ, ബേയ്സ് ബാൾ,നെറ്റ് ബാൾ, ഷട്ടിൽ, ടെന്നിസ് കോട്ട് തുടങ്ങിയ കായിക പരിശീലന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30ന് തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.ജെ.സുരേഷ് ഉദ്ഘാടനം ചെയ്യും.സ്കൂൾ സ്‌പോർട്സ് ക്ളബ് ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് സുധീർ എസ്.നിർവഹിക്കും.