
തിരുവനന്തപുരം : ആധാരങ്ങളുടെ ഫയലിംഗ് ഷീറ്റ് ക്ഷാമം അടിയന്തരമായി പരിഹരിക്കുമെന്നും ഫയലിംഗ് ഷീറ്റ് നിർത്തലാക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിച്ചിട്ടില്ലെന്നും മന്ത്രി വി.എൻ.വാസവൻ ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്‌ക്രൈബ്സ് യൂണിയൻ ഭാരവാഹികളെ അറിയിച്ചു. സംസ്ഥാനത്ത് രൂക്ഷമായ ഫയലിംഗ് ഷീറ്റ് ക്ഷാമം സംബന്ധിച്ചും ഫയലിംഗ് ഷീറ്റ് നിലനിർത്തുന്നതിനെ കുറിച്ചും ആധാരമെഴുത്ത് തൊഴിലാളി യൂണിയൻ വകുപ്പ് മന്ത്രിക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.