
കിളിമാനൂർ:അടയമൺ തനിമ റസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷവും പ്രതിഭകളെ ആദരിക്കലും അടയമൺ ഗുരുകുലത്തിൽ നടന്നു.അസോസിയേഷൻ പ്രസിഡന്റ് ഡി.രാജീവിന്റെ അദ്ധ്യക്ഷതയിൽ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ സെക്രട്ടറി എസ്.പ്രദീപ്കുമാർ സ്വാഗതം പറഞ്ഞു.എം.എൽ.എ ഒ.എസ് അംബിക പ്രതിഭകളെ ആദരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.യുവ സാഹിത്യകാരൻ മനോജ് പുളിമാത്ത് പങ്കെടുത്തു.മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ ശ്രേയ,നെറ്റ് യോഗ്യത നേടിയ മിഥുൻ,എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവർ എന്നിവരെ അനുമോദിച്ചു. ഭാരവാഹികളായി ജയൻ(പ്രസിഡന്റ്) സോമരാജൻ(സെക്രട്ടറി)പ്രസന്നൻ(ട്രഷറർ) എന്നിവരെ തിരെഞ്ഞെടുത്തു.