1

പൂവാർ: കഴക്കൂട്ടം കാരോട് ബൈപ്പാസിന്റെ ഭാഗമായുള്ള കോവളം - കാരോട് ബൈപ്പാസ് നിർമ്മാണത്തിന് വേഗത പോരെന്ന് പരാതി. 2016 നവംബർ നവംബർ 15നാണ് എൽ.ആൻഡ്.ടി കമ്പനി റോഡിന്റെ പണി ഏറ്റെടുത്തത്. 2018ൽ പണി പൂർത്തീകരിക്കും എന്നായിരുന്നു എഗ്രിമെന്റ്. എന്നാൽ വീണ്ടും 6 മാസം നീട്ടി വാങ്ങിയിട്ടും അവർക്ക് പണി പൂർത്തീകരിക്കാനായില്ല. ഇപ്പോൾ വർഷം 5 കഴിയുന്നു. ഇനിയും എത്രകാലം വേണ്ടിവരുമെന്ന് ഒരു നിശ്ചയവുമില്ല. പൈപ്പാന് നിർമ്മാണത്തിലെ റോഡുകളുടെയും മേൽപ്പാലങ്ങളുടെയും അടിപ്പാതയുടെയും നിർമ്മാണ പ്രവൃത്തികൾക്കായി നിലവിലെ റോഡുകളെയാണ് ആശ്രയിക്കുന്നത്. ഭാരം കൂടിയ വാഹനങ്ങൾ അമിതമായി സഞ്ചരിക്കുന്നതു കൊണ്ടാണ് ഈ റോഡുകൾ ഇത്ര പെട്ടെന്ന് തകരാൻ കാരണം. നാഷണൽ ഹൈവേ അതോറിട്ടിയാണ് ഈ റോഡുകളുടെയും ശോചനീയാവസ്ഥ പരിഹരിക്കേണ്ടത്. എന്നാൽ അവർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട പരാതികൾക്ക് പരിഹാരം കാണാൻ സ്ഥിരം സംവിധാനം ഇല്ലാത്തത് ചെറിയ പ്രശ്നങ്ങൾപോലും പരിഹരിക്കപ്പെടാതെ പോകുന്നുവെന്ന് ജനപ്രിതിനിധികൾ പറഞ്ഞു.


തിരുപുറം പുത്തൻകടയ്ക്ക് സമീപം പുറുത്തിവിളയിൽ റോഡ് ക്രോസ്സിംഗ് വരുന്നിടത്ത് മേൽപ്പാലത്തിന്റെ നിർമ്മാണം മാറ്റിവച്ചു. പകരം പുറുത്തവിള ജംഗ്‌ഷൻ സൃഷ്ടിച്ച് യൂടേൺ സംവിധാനം ഏർപ്പെടുത്താനായിരുന്നു പരിപാടി. എന്നാൽ പുറുത്തിവിളയിൽ മേജർ സിഗ്നൽ ജംഗ്ഷൻ വേണമെന്ന ആവശ്യവുമായി ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും ഗ്രാമ പഞ്ചായത്തും രംഗത്ത് എത്തിയതോടെ എല്ലാം മാറിമറിഞ്ഞു. അധികൃതരുടെ ഭാഗത്തു നിന്ന് അവ്യക്തമായ ഉറപ്പ് മാത്രമാണ് ഇപ്പോഴുള്ളതെന്നാണ് നാട്ടുകാർ പറയുന്നത്.

** ബൈപ്പാസ് റോഡ് കടന്നുപോകുന്ന ഇടങ്ങളിലെ പി.ഡബ്ല്യു.ഡി റോഡും പഞ്ചായത്തു റോഡുകളും തകർന്ന അവസ്ഥയിലാണ്. അടിപ്പാതയ്ക്കായും മേൽപ്പാലത്തിനായും മുറിച്ച റോഡുകളും സമാന്തര റോഡുകളും ഗതാഗതത്തിന് തുറന്ന് കൊടുത്തെങ്കിലും പലതും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്.

1. മരപ്പാലം വേങ്ങപൊറ്റയിലെ മേൽപ്പാലവും തൂണുകളും പണി പൂർത്തീകരിച്ചെങ്കിലും ബലക്ഷയത്തെ കുറിച്ചുയർന്ന ആശങ്ക പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.

2. കാഞ്ഞിരംകുളം പ്ലാവിളയിൽ അടിപ്പാത നിർമ്മാണം തുടങ്ങിയിട്ടില്ല. ഇതിനായി പി.ഡബ്ല്യൂ.ഡി.റോഡാണ് മുറിക്കേണ്ടിവരുന്നത്.

3. കല്ലുമല - കൈവൻവിള ഭാഗത്തുള്ള മേൽപ്പാലം നിർമ്മിക്കുമെന്ന അധികൃതരുടെ വാഗ്ദാനം മാത്രമാണ് മിച്ചം. പ്രദേശത്തെ നിലവിലെ റോഡ് പൊട്ടിപ്പൊളിഞ്ഞു.

4.നെയ്യാറിന് കുറുകെ നിർമ്മിച്ച ഇരട്ട പാലം തൂണുകളിൽ ഇപ്പോഴും നിൽക്കുന്നു.

5. തിരുപുറം - മണ്ണക്കൽ റോഡ് അടിപ്പാതയുടെ നിർമ്മാണം പൂർത്തിയായെങ്കിലും സമാന്തര റോഡ് സഞ്ചാരയോഗ്യമാക്കാൻ പൂർണ്ണമായും കഴിഞ്ഞിട്ടില്ല.

6. മണ്ണക്കൽ ചർച്ചിനോട് ചേർന്ന സമാന്തര റോഡിന് സൈഡ്‌വാൾ നിർമ്മിക്കണമെന്ന ആവശ്യം അധികൃതർ കേട്ടമട്ടില്ലെന്ന് പരാതി.

7. മാവിളക്കടവ റോഡിൽ പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ പാടേ ഉപേക്ഷിച്ചതായും നാട്ടുകാർ