manoj

കിളിമാനൂർ: പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുമായി ചേർന്ന് നടപ്പിലാക്കുന്ന പഠന പരിപോഷണ പരിപാടിയായ ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ ഉദ്ഘാടനം കിളിമാനൂർ ബി.ആർ.സിയുടെ പരിധിയിലുള്ള സ്കൂളുകളിൽ നടന്നു. ബ്ലോക്ക് തല ഉദ്ഘാടനം കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ് ഗവൺമെന്റ് വി.വി എൽ.പി.എസ് കിളിമാനൂരിൽ നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാറിന്റെ അദ്ധ്യക്ഷതയിൽ ഒ.എസ്. അംബിക എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.

നഗരൂർ: നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത ഗവൺമെന്റ് എൽ.പി.എസ് വെള്ളല്ലൂരിൽ ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം ചെയ്തു.

കരവാരം: കരവാരം പഞ്ചായത്തുതല ഉദ്ഘാടനം ഗവ. യു.പി.എസ് വഞ്ചിയൂരിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷിബുലാൽ നിർവഹിച്ചു.

പുളിമാത്ത്: പുളിമാത്ത് ഗ്രാമപഞ്ചായത്ത് തല ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം പ്രസിഡന്റ് ജി.ശാന്തകുമാരി ജി.എൽ.പി.എസ് പുളിമാത്തിൽ നിർവഹിച്ചു.

പള്ളിക്കൽ: പള്ളിക്കൽ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ജി.എൽ.പി.എസ് പകൽക്കുറിയിൽ പഞ്ചായത്ത് പ്രസിഡന്റ് എം. ഹസീന നിർവഹിച്ചു.

പഴയകുന്നുമ്മേൽ: പഴയ കുന്നുമ്മേലിൽ പദ്ധതിയുടെ ഉദ്ഘാടന പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷൻ കെ. രാജേന്ദ്രൻ നടത്തി.

നാവായിക്കുളം: നാവായിക്കുളത്ത് വെട്ടിയറ ഗവ. എൽ.പി.എസിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

മടവൂർ:മടവൂർ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് ബിജുകുമാർ സി.എൻ.പി.എസ്.ജി.എൽ.പി.എസിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

കിളിമാനൂർ:കിളിമാനൂർ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്തംഗം കെ.ഗിരിജ നിർവഹിച്ചു. എസ്.എം.സി ചെയർമാൻ, സീനിയർ അസിസ്റ്റന്റ് ഗീതാഞ്ജലി എന്നിവർ സംസാരിച്ചു.