കല്ലറ: മിതൃമല ഗവൺമെന്റ് ബോയിസ് ഹയർ സെക്കൻഡറി സ്കൂൾ,ഗേൾസ് ഹയർ സെക്കൻഡറി സ്കൂളുകളുടെ ബഹുനില മന്ദിരങ്ങളുടെ ഉദ്ഘാടനവും വിവിധ സ്കൂളുകൾക്കുള്ള വാഹന വിതരണവും 10ന് രാവിലെ 10ന് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.ഡി.കെ.മുരളി അദ്ധ്യക്ഷത വഹിക്കും.അടൂർ പ്രകാശ്.എം.പി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം, കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജി.ജെ.ലിസി,വാമനപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ,ജില്ലാ പഞ്ചായത്തംഗം ബിൻ ഷാ ബി ഷറഫ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എം.റാസി ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ,ഗ്രാമ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.