pic1

നാഗർകോവിൽ: കളിയിക്കാവിള ചെക്ക്‌പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.എസ്.ഐയെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവം നടന്നിട്ട് രണ്ടുവർഷം. മാർത്താണ്ഡം പരുത്തിവിള സ്വദേശി യേശുദാസിന്റെ മകൻ വിത്സനാണ് വെടിയേറ്റ് മരിച്ചത്. 2020 ജനുവരി എട്ടിന് കളിയിക്കാവിള മാർക്കറ്റ് റോഡിലെ ചെക്ക്പോസ്റ്റിൽ രാത്രി 9.30നായിരുന്നു സംഭവം.

കേസിലെ പ്രതികളായ അബ്‌ദുൾ ഷമീംസ തൗഫീഖ് എന്നിവരെ ഉഡുപ്പിയിൽ വച്ചാണ് പൊലീസ് അറസ്റ്റുചെയ്‌തത്. തമിഴ്നാട് സർക്കാരിന്റെ ആവശ്യപ്രകാരം എൻ.ഐ.എ 2020 ഫെബ്രുവരി ഒന്നിനാണ് കേസ് അന്വേഷണം ആരംഭിച്ചത്. ആറുപേരെ പ്രതികളാക്കി ചെന്നൈയിലെ എൻ.ഐ.എ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

കന്യാകുമാരി സ്വദേശി അബ്ദുൾ ഷമീം (30), തൗഫീക് (27), കടലൂർ സ്വദേശി കാജാ മൊയ്ദീൻ (53), ബംഗ്ലൂർ സ്വദേശികളായ മെഹ്ബൂബ് ബാഷ (48), ഇജാസ് ബാഷ (46), കടലൂർ സ്വദേശി ജാഫർ അലി (26),​ കോയമ്പത്തൂർ സ്വദേശി ഷിഹാബുദ്ദീൻ എന്നിവരാണ് പ്രതികൾ. അന്വേഷണം പൂർത്തിയാക്കിയെന്നും കോടതി വിചാരണ ഉടൻ ആരംഭിക്കുമെന്നും എൻ.ഐ.എ ഉദ്യോഗസ്ഥർ അറിയിച്ചു.