പാലോട്: കെ.എസ്.ടി.എ ജില്ലാ വാർഷിക സമ്മേളനം ഇന്നും നാളെയുമായി ജി.സജിനഗറിൽ ( ഗ്രീൻ ഓഡിറ്റോറിയം നന്ദിയോട് ) നടക്കും.സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര, പതാക, ദീപശിഖ ജാഥകൾ സമ്മേളന നഗരിയിൽ കഴിഞ്ഞ ദിവസം എത്തിച്ചേർന്നു.ഇന്ന് രാവിലെ 9.30ന് ഉദ്ഘാടന സമ്മേളനം നടക്കും.സിജോവ് സത്യന്റെ അദ്ധ്യക്ഷതയിൽ മന്ത്രി വി. ശിവൻകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും.ഡി.കെ.മുരളി എം.എൽ.എ സ്വാഗതപ്രസംഗം നടത്തും.കെ.എസ്.ടി.എ നേതാക്കളായ എൻ.ടി.ശിവരാജൻ,എ.നജീബ്,പി.സി. വിനോദ്കുമാർ,എൻ.രത്നകുമാർ,ജി.ശ്രീകുമാർ,എസ്.അശോക് കുമാർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് പ്രതിനിധി സമ്മേളനം നടക്കും.വൈകിട്ട് 4ന് നടക്കുന്ന പൊതുസമ്മേളനം കെ.എസ്.കെ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യും.ജി.സ്റ്റീഫൻ എം.എൽ.എ,സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും.സമ്മേളനം ഞായറാഴ്ചയും തുടരും.