മലയിൻകീഴ് : മലയിൻകീഴ് മെച്വർ മെൻസ് ക്ലബ് വാർഷിക പൊതുയോഗം 8ന് രാവിലെ 10ന് ദ്വാരക ഒാഡിറ്റോറിയത്തിൽ നടക്കും.സംഗീത സംവിധായകനും റിട്ട.സംഗീത അദ്ധ്യാപകനുമായ കെ.പി.സുരേന്ദ്രൻ വാർഷികം ഉദ്ഘാടനം ചെയ്യും.മെച്വർ മെൻസ് ക്ലബ് പ്രസിഡന്റ് എൻ.സോമകുമാറിന്റെ അദ്ധ്യക്ഷതയിൽ കെ.എ.എസ്.പരീക്ഷയിൽ മികച്ച വിജയം നേടിയ ഷിബുലോറൻസിനെ ഉപഹാരം നൽകി അനുമോദിക്കും.എസ്.എസ്.എൽ.സി.,പ്ലസ്.ടു പരീഷയിൽ മികച്ച വിജയം നേടിയ ക്ലബ് അംഗങ്ങളുടെ മക്കൾക്കും ഉപഹാരം നൽകും.കെ.എസ്.ഡാൺ,സുധർമ്മകുമാരി എന്നിവർ സംസാരിക്കും.തുടർന്ന് ഭരണസമിതി തിരഞ്ഞെടുപ്പ് നടക്കും.