
ബാലരാമപുരം: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാനതല അംഗത്വ കാമ്പെയിൻ നേമം ഗവ. യു.പി.എസിൽ തുടങ്ങി. 15 നകം സംസ്ഥാനത്തെ അദ്ധ്യാപകരെ കെ.എസ്.ടി.എ അംഗങ്ങളാക്കാനാണ് കാമ്പെയിൻ സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ, അദ്ധ്യാപികമാരായ എം.ആർ. സൗമ്യയ്ക്കും എ.സി.അശ്വതിയ്ക്കും അംഗത്വം നൽകി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് സിജോവ് സത്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.നജീബ്, നേതാക്കളായ പ്രഭ, എ.ആർ. തോമസ്, എസ്.എൽ. റെജി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ്.അജയകുമാർ സ്വാഗതവും എ.എസ്.മൻസൂർ നന്ദിയും പറഞ്ഞു.