
ബാലരാമപുരം:കേരളത്തിൽ ക്രമസമാധാനം തകർന്നിട്ടും നോക്ക് കുത്തിയായി നിലകൊള്ളുന്ന ആഭ്യന്തര വകുപ്പിനെതിരെ യൂത്ത് കോൺഗ്രസ് കോവളം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ നോക്ക് കുത്തി സ്ഥാപിക്കൽ സമരം നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.വിൻസെന്റ് ഡി. പോൾ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജോയി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വിനോദ് കോട്ടുകാൽ, സംസ്ഥാന നിർവ്വാഹകസമിതിയംഗം പൂവാർ സി.എസ് അരുൺ, എം.എസ്.മിഥുൻ, മണ്ഡലം പ്രസിഡന്റ് സാജൻ,ബഷീർ, ഷാനു, കബീർ എന്നിവർ സംബന്ധിച്ചു.