photo

പാലോട്:പൊതു ഇടം എന്റേതും എന്ന മുദ്രാവാക്യമുയർത്തി നന്ദിയോട് പഞ്ചായത്തിലെ നന്ദിയോട്,പുലിയൂർ വാർഡുകൾ സംയുക്തമായി രാത്രി നടത്തം സംഘടിപ്പിച്ചു.സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുക, ലിംഗസമത്വം ഉറപ്പാക്കുക എന്നീ സന്ദേശങ്ങളുടെ പ്രചരണാർത്ഥം വനിതാ ശിശുവികസന വകുപ്പിന്റെ ഓറഞ്ച് ദി വേൾഡ് കാമ്പെയിനോടനുബന്ധിച്ചാണ് സംഘടിപ്പിച്ചത്.പുലിയൂർ വാർഡ് മെമ്പർ സനൽകുമാറിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ശൈലജ രാജീവൻ ഉദ്ഘാടനം ചെയ്തു.എ.എൽ.എം.എസ്.സി അംഗങ്ങളെ കൂടാതെ ഗീത,ലതിക,പ്രമീള,സുമ,സുജിത,ആദർശന,കുടുംബശ്രീ പ്രവർത്തകർ,ആശാവർക്കർമാർ, തുടങ്ങിയവർ നേതൃത്വം നൽകി.