കാട്ടാക്കട:കെ.പി.സി.സി കലാ സംസ്കാര വിഭാഗമായ സംസ്കാര സാഹിതി കാട്ടാക്കട നിയോജക മണ്ഡലത്തിന്റെ പ്രവർത്തനോദ്ഘാടനം ഞായറാഴ്ച വൈകിട്ട് 3ന് മലയിൻകീഴ് ദ്വാരകാ ഒാഡിറ്റോറിയത്തിൽ നടക്കും.നിയോജക മണ്ഡലം ചെയർമാൻ വി.എസ്.അജിത്ത് കുമാറിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്യും.സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് സംസ്ക്കാര സാഹിതിയുടെ നിയോജക മണ്ഡലത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കും.കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ.ശക്തൻ അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡും വിവിധ തലങ്ങളിൽ മികവ് തെളിയിച്ചവരെ ആദരിക്കലും നടത്തും.ബ്ലോക്ക് പ്രസിഡന്റ് ബാബുകുമാർ സമ്മാന വിതരണം നടത്തും.എസ്.ശ്കീകാന്ത്,മലയിൻകീഴ് വേണുഗോപാൽ,ആർ.വി.രാജേഷ്,ബി.എൻ.ശ്യാംകുമാർ,ശാസ്തമംഗലം മോഹനൻ,എസ്.ടി.അനീഷ്,എസ്.ഗോപകുമാർ,മലവിളബൈജു,എൽ.അനിത,ശ്യാംലാൽ,എം.ജി.അജേഷ്,ശശിധരൻ നായർ,അക്ഷയ്കുമാർ,എം.മണികണ്ഠൻ,എസ്.സുബ്രഹ്മണ്യപിള്ള,എം.ആർ.ബൈജു,വണ്ടന്നൂർ സസന്തോഷ് എന്നിവർ സംസാരിക്കും.