
തിരുവനന്തപുരം: തലസ്ഥാനത്തെ സായിഗ്രാമിന്റെ പ്രവർത്തനങ്ങൾ രാജ്യത്തിനു തന്നെ മാതൃകയാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സായിഗ്രാമിൽ നടക്കുന്ന ക്ഷേമ പ്രവർത്തനങ്ങളും നിരാലംബരായവർക്കുള്ള ആശ്രയ കേന്ദ്രങ്ങളും അഭിനന്ദനങ്ങൾ അർഹിക്കുന്നവയാണെന്ന് മന്ത്രി പറഞ്ഞു. വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ കർമ ശ്രേഷ്ഠ പുരസ്‌കാരം സായി ഗ്രാം എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ ആനന്ദ്കുമാറിന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.ദേശാഭിമാനി ഫോട്ടോഗ്രാഫർ പ്രമോദിനും പുരസ്‌കാരം നൽകി.സർക്കാരിൽ നിന്ന് ഒരു ആനുകൂല്യവും വാങ്ങാതെ നൂറു കണക്കിന് അശരണർക്ക് അശ്രയ കേന്ദ്രമായി സായി ഗ്രാം വളർന്നതിനു പിന്നിൽ ആനന്ദ്കുമാർ എന്ന വ്യക്തിയുടെ മാത്രം സംഭവനയാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. പ്രൊഫ.കെ.ചന്ദ്രികയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൗൺസിലർമാരായ കരമന അജിത്.എസ്.വിജയകുമാർ,വയലാർ രാമവർമ്മ സാംസ്‌കാരിക സമിതി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ,കരമന ജയൻ,അയിലം ഉണ്ണികൃഷ്ണൻ,മുട്ടത്തറ അശോക് കുമാർ,ജയശ്രീ ഗോപാലകൃഷ്ണൻ,ഷീല,എബ്രഹാം,ശ്രീവത്സൻ നമ്പൂതിരി,വിളപ്പിൽ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.