p

തിരുവനന്തപുരം: മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇൻഷ്വറൻസ് അദാലത്തും ആനുകൂല്യ വിതരണം രണ്ടാം ഘട്ടവലും 15ന് നടക്കും.തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ മത്സ്യതൊഴിലാളികൾക്കാണ് അദാലത്ത് .15 ന് രാവിലെ 10 മണി മുതൽ കോഴിക്കോട് വരക്കൽ ബീച്ചിനു സമീപമുള്ള സമുദ്ര കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന അദാലത്ത് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.

അപകട മരണങ്ങൾക്കും പൂർണ അവശതയ്ക്കും 10 ലക്ഷം രൂപയാണ് ധനസഹായം. പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനികൾ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ഗുണഭോക്താക്കൾക്ക് ആനുകൂല്യം ലഭിക്കുന്നതിൽ കാലതാമസം ശ്രദ്ധയിൽപ്പെട്ടതിനാലാണ് അദാലത്ത് നിശ്ചയിച്ചതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തെക്കൻ ജില്ലക്കാർക്കായി തിരുവനന്തപുരത്ത് ഡിസംബർ 28 ന് നടത്തിയ അദാലത്തിൽ 145 അപേക്ഷകളിൽ 89 എണ്ണവും തീർപ്പാക്കിയിരുന്നു. ബാക്കിയുള്ളവ ഉദ്യോഗസ്ഥ തല അദാലത്തുകളിൽ തീർപ്പാക്കും. 8.50 കോടിയുടെ ആനുകൂല്യങ്ങളാണ് അന്ന് അനുവദിച്ചത്.

പ്ര​വാ​സി​ക​ൾ​ക്ക് ​സം​രം​ഭം​ ​തു​ട​ങ്ങാ​ൻ​ ​ധ​ന​സ​ഹാ​യം

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​വാ​സി​ക​ൾ​ക്ക് ​സം​രം​ഭ​ങ്ങ​ൾ​ ​തു​ട​ങ്ങു​ന്ന​തി​നാ​യി​ ​നോ​ർ​ക്ക​ ​റൂ​ട്ട്സ് ​ഇ​തു​വ​രെ​ 7.96​കോ​ടി​രൂ​പ​ ​വി​ത​ര​ണം​ ​ചെ​യ്തു.​ 171​ ​പേ​ർ​ക്ക് ​ഇ​തി​ന്റെ​ ​പ്ര​യോ​ജ​നം​ ​കി​ട്ടി.​ ​ര​ണ്ടു​വ​ർ​ഷം​ ​വ​രെ​ ​വി​ദേ​ശ​ത്ത് ​ജോ​ലി​ ​ചെ​യ്ത് ​തി​രി​ച്ചെ​ത്തി​യ​വ​ർ​ക്കാ​ണ് ​അ​ഞ്ച് ​ല​ക്ഷം​ ​രൂ​പ​വ​രെ​ ​സ​ഹാ​യം​ ​ന​ൽ​കു​ക.​മൂ​ന്ന് ​ശ​ത​മാ​ന​മാ​ണ് ​പ​ലി​ശ.​ ​നാ​ലി​ലൊ​ന്ന് ​തു​ക​ ​സ​ബ്സി​ഡി​യാ​യി​ ​ഇ​ള​വ് ​ചെ​യ്തും​ ​കി​ട്ടും.​ ​താ​ൽ​പ​ര്യ​മു​ള​ള​വ​ർ​ക്ക് ​ഇ​നി​യും​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​മെ​ന്ന് ​നോ​ർ​ക്ക​ ​അ​റി​യി​ച്ചു.​ ​ഫോ​ൺ​:​ 18004253939,0091​ 880​ 20​ 12345​ .