d

ഉഴമലയ്ക്കൽ: ജില്ലാ ഖോ ഖോ അസോസിയേഷന്റേയും ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിന്റെയും ആഭിമുഖ്യത്തിൽ പുരുഷ വനിതാ വിഭാഗങ്ങളിലെ ജില്ലാ ഒളിമ്പിക്സ് ഖോഖോ മത്സരങ്ങൾ ഇന്നും നാളെയുമായി ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ ഫ്ലഡ്ലിറ്റ് ഗ്രൗണ്ടിൽ നടക്കും. ഇന്ന് വൈകിട്ട് മൂന്നിന് മന്ത്രി ജി.ആർ.അനിൽ മത്സര പരിപാടികൾ ഉദ്ഘാടനം ചെയ്യും.ജി.സ്റ്റീഫൻ.എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.സ്വാഗത സംഘം ചെയർപേഴ്സൺ ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത മുഖ്യ പ്രഭാഷണം നടത്തും.വൈകിട്ട് 5മുതൽ മത്സരങ്ങൾ ആരംഭിക്കും. ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും അടൂർ പ്രകാശ്.എം.പി നിർവ്വഹിക്കും.ഖോഖോ അസോസിയേഷൻ പ്രസിഡന്റ് കെ.എസ്.ബാലഗോപാൽ മുഖ്യാതിഥിയായി പങ്കെടുക്കും.ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ്.സുധീർ മുഖ്യ പ്രഭാഷണം നടത്തും.ചടങ്ങിൽ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ,സ്കൂൾ അധികൃതർ,ഉഴമലയ്ക്കൽ ശാഖാ ഭാരവാഹികൾ തുടങ്ങിയവർ സംസാരിക്കും.