ആറ്റിങ്ങൽ: മംഗലപുരം ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡുകാർക്കും കൈലാത്തുകോണം ഗവ. എൽ.പി.എസിലെ രക്ഷിതാക്കൾക്കുമായി ലഹരി വിമുക്ത ബോധവത്കരണ ശില്പശാല നടന്നു.മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്തു.കഴക്കൂട്ടം എക്സൈസ് പ്രിവന്റീവ് എസ്.ബിനു, സുനിൽകുമാർ എന്നിവർ ക്ലാസെടുത്തു.കാര്യവട്ടം ക്യാമ്പസിലെ എം.എസ്.ഡബ്യു സ്റ്റുഡന്റ്സ് ശില്പശാലയ്ക്ക് നേത്യത്വം നൽകി.മംഗലപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുരളീധരൻ,​സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി.ലൈല, വാർഡ് മെമ്പർമാരായ ബിനി, വനജകുമാരി, ഷീല, ഹെഡ്മിസ്ട്രസ് മിനി എസ്.വൈ , പഞ്ചായത്ത് അസി.സെക്രട്ടറി സുഹാസ് ലാൽ, വിദ്യ, രഹ്ന എന്നിവർ സംസാരിച്ചു.