
വർക്കല: അയിരൂർ എം.ജി.എം മോഡൽ സ്കൂളിൽ ടോപ്പേഴ്സ് ഡേ നടന്നു. 2020, 2021 വർഷങ്ങളിൽ പത്താം ക്ലാസിലും 12-ാം ക്ലാസിലും ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥികളെ മുഖ്യാതിഥി ഋഷിരാജ്സിംഗ്, അഡ്വ. വി.ജോയി എം.എൽ.എ എന്നിവർ അനുമോദിച്ചു. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സമിതാസുന്ദരേശൻ,പി.ടി.എ പ്രസിഡന്റ് വി.ഹരിദേവ്, ട്രസ്റ്റ് സെക്രട്ടറി ഡോ.പി.കെ.സുകുമാരൻ, ഡോ.സജിത് വിജയരാഘവൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ.എസ്.പൂജ സ്വാഗതം പറഞ്ഞു.