ll

വർക്കല: വർക്കല നഗരസഭയിലെ ഭരണം നിഷ്ക്രിയമാണെന്ന് ആരോപിച്ച് ഭരണപക്ഷത്തിനെതിരെ വർക്കല- ശിവഗിരി കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് മാർച്ചും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.

വർക്കല മൈതാനത്ത് നിന്നാരംഭിച്ച മാർച്ച് വർക്കല നഗരസഭാ കവാടത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചപ്പോൾ പൊലീസ് തടഞ്ഞത് പ്രതിഷേധക്കാരും പൊലീസും തമ്മിൽ നേരിയ ഉന്തിളും തള്ളിലും കലാശിച്ചു. മുതിർന്ന നേതാക്കൾ പ്രവർത്തകരെ ശാന്തരാക്കിയതിനുശേഷമാണ് യോഗം ആരംഭിച്ചത്. ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു. വർക്കല നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ പി.എം.ബഷീർ അദ്ധ്യക്ഷത വഹിച്ചു. വർക്കല കഹാർ, ബി.ആർ.എം.ഷഫീർ, അഡ്വ. ബി.ഷാലി, ഇ.റിഹാസ്‌, കെ.രഘുനാഥൻ,കെ.ഷിബു, സജി വേളിക്കാട്, വി.ജോയ്, പ്രദീപ്, സലിം, ഇന്ദുലേഖ, രാഗശ്രീ, ജസീന, തമ്പി, ഷാജി, ഹബീബുള്ള, അൻവർ, ജിഹാദ്, റിയാസ്, സെയ്താലി എന്നിവർ സംസാരിച്ചു.

.