മലയിൻകീഴ് : കാട്ടാക്കട നിയോജകമണ്ഡലം സംസ്കാര സാഹിതി കൂട്ടായ്മയുടെ പ്രവർത്തനോദ്ഘാടനം 9 ന് വൈകിട്ട് 3ന് മലയിൻകീഴ് ദ്വാരക ഓഡിറ്റോറിയത്തിൽ നടക്കും.ഡി.സി.സി.പ്രസിഡന്റ് പാലോട് രവി സമ്മേളനം ഉദ്ഘാടനം ചെയ്യും.സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് പ്രവർത്തനോദ്ഘാടനം നിർവഹിക്കും.സംസ്കാര സാഹിതി ചെയർമാൻ വി.എസ്.അജിത്കുമാറിന്റെ അദ്ധ്യക്ഷത വഹിക്കും.എൻ.ശക്തൻ തിരിച്ചറിയൽ കാർഡ് വിതരണവും വിവിധ മേഖലകളിൽ മികവ് നേടിയവരെ ഉപഹാരം നൽകി അനുമോദിക്കും സംഘടിപ്പിച്ചു.കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മലയിൻകീഴ് വേണുഗോപാൽ,കോൺഗ്രസ് നേതാക്കളായ ആർ.വി.രാജേഷ്,ബി.എൻ.ശ്യാംകുമാർ,എം.മണകണ്ഠൻ,എസ്.സുബ്രഹ്മണ്യപിള്ള,എം.ആർ.ബൈജു,വണ്ടനൂർ സന്തോഷ്,വി.മുത്തുകൃഷ്ണൻ,എസ്.ശ്രീകാന്ത്,എസ്.സുദർശനൻ,ജി.സതീന്ദ്രൻ,ജെ.ജെ.വിഷ്ണു,ഷിബുതോമസ് എന്നിവർ സംസാരിക്കും.