pic1

നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ കുഴിത്തുറയിൽ ലോഡ്‌ജ് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ ഏഴുപേർ അറസ്റ്റിൽ. മാർത്താണ്ഡം വെട്ടുവന്നി സ്വദേശി ദേവപ്രസാദ് (56), പത്തുകാണി സ്വദേശി ജയകുമാർ (36), മാങ്കോട് മഞ്ചാടിവിള സ്വദേശി വിനീഷ്, തിരുവനന്തപുരം സ്വദേശിനി, പ്ലാവിള സ്വദേശിനി, തൂത്തുകുടി സ്വദേശിനി, രാജസ്ഥാൻ സ്വദേശിനികളായ 4 പേരുമാണ് അറസ്റ്റിലായത്.

ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഇന്നലെ വൈകിട്ട് എസ്.ഐ മഹേശ്വരരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. അറസ്റ്റിലായ യുവതികളെ നാഗർകോവിൽ വിമെൻസ് ഹെല്പ് സെന്ററിലെത്തിച്ചു. മറ്റുള്ളവരെ റിമാൻഡ് ചെയ്‌തു.