
തിരുവനന്തപുരം : കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ലാ പ്രസിഡന്റായിരുന്ന സലാഹുദ്ദീൻ ഹാജിയുടെ പ്രവർത്തനം മാതൃകപരമാണെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.വെമ്പായം സലാഹുദ്ദീൻ ഹാജി അനുശോചന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.രാഷ്ട്രീയ -സാമുദായിക രംഗത്ത് മൂന്ന് പതിറ്റാണ്ടുകാലം സുതിർഹവും നിസ്വാർത്ഥവുമായ സേവനമാണ് വെമ്പായം സലാഹുദ്ദീൻ ഹാജിയുടെതെന്ന് യു.ഡി.എഫ്. കൺവീനർ എം.എം.ഹസൻ പറഞ്ഞു.സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷത വഹിച്ചു.പാളയം ഇമാം വി.പി ഷുഹൈബ് മൗലവി,സ്പോർട്സ് മുൻ അഡീഷണൽ ഡയറക്ടർ കന്യാകുളങ്ങര നജ്മുദ്ദീൻ,പിന്നോക്ക സമുദായ മുന്നണി കൺവീനർ വേട്ടമുക്ക് വിജയകുമാർ,മുഹമ്മദ് ബഷീർ ബാബു,പി.സയ്യിദലി വർക്കല സൈനുദ്ദീൻ,വെമ്പായം ഹാഷിം എന്നിവർ സംസാരിച്ചു.ബീമാപള്ളി അസീസ് മുസ്ലിയാർ പ്രത്യേക പ്രാർത്ഥന നടത്തി.