p

തിരുവനന്തപുരം: കാസർകോട്- തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയായ സിൽവർലൈനിനെതിരെ കോൺഗ്രസും യു.ഡി.എഫും ഏറ്റെടുത്ത പ്രക്ഷോഭത്തിൽ പോഷകസംഘടനകളുടെ പങ്കാളിത്തം സജീവമാക്കാൻ കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ വിളിച്ച യോഗത്തിൽ നിർദ്ദേശം.

കെ-റെയിലിന്റെ ദോഷങ്ങൾ ജനങ്ങളെ ബോധവത്കരിക്കുന്ന ദൗത്യമാണ് കോൺഗ്രസിനെന്ന് പ്രസിഡന്റ് വിശദീകരിച്ചു. ജനങ്ങളുമായി സംവാദം,വീടുകളിൽ പ്രചാരണം, റെയിൽവെ ലൈൻ പോകുന്നിടങ്ങളിൽ സമരകേന്ദ്രങ്ങൾ എന്നിവ സംഘടിപ്പിക്കും. സാംസ്കാരികപ്രവർത്തകരെ അടക്കം പ്രക്ഷോഭത്തിൽ അണിനിരത്താൻ പോഷകസംഘടനകൾ സജീവമാകണം.

കോൺഗ്രസിന്റെ 137 രൂപ ചലഞ്ച് പോഷക സംഘടനകൾ വിജയിപ്പിക്കണം. കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ രൂപീകരണത്തിലും സജീവമായി പങ്കെടുക്കണമെന്നും സുധാകരൻ നിർദ്ദേശിച്ചു. യൂത്ത് കോൺഗ്രസും മഹിളാ കോൺഗ്രസും കെ.എസ്.യുവും അടക്കം വിവിധ സംഘടനകളുടെ പ്രതിനിധികൾ സംബന്ധിച്ചു.

കണ്ണീർ കാണാതെ കുറ്റിയടിക്കരുത്: കെ. സുധാകരൻ

ചെങ്ങറയിലെയും അരിപ്പയിലെയും പാവങ്ങൾ ഭൂമിക്കായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുമ്പോൾ കെ- റെയിലിന്റെ പേരിൽ കേരളമാകെ കുറ്റിയടിച്ച് ജനങ്ങളെ കുടിയൊഴിപ്പിക്കാൻ കണ്ണിൽച്ചോരയില്ലാത്ത സർക്കാരിനേ സാധിക്കൂവെന്ന് ഉദ്ഘാടനപ്രസംഗത്തിൽ കെ. സുധാകരൻ പറഞ്ഞു.

വല്ലാർപാടം പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവർ ഒരു വ്യാഴവട്ടമായി പെരുവഴിയിലാണ്. ഏഴ് വില്ലേജുകളിൽ കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബാംഗങ്ങളിൽ 52 പേർക്കു മാത്രമാണ് വീട് വയ്ക്കാനായത്. ആനുകൂല്യം കിട്ടാതെ 32 പേർ മരിച്ചു. കെ-റെയിലിനായി കുടിയൊഴിപ്പിക്കുന്നവരെ കാത്തിരിക്കുന്നത് ഇത്തരം ദുരന്തങ്ങളാണ്.

ഏകപക്ഷീയമായാണ് മുഖ്യമന്ത്രി മുന്നോട്ട് പോകുന്നത്. കെ-റെയിൽ പുനരധിവാസ പാക്കേജിന്റെ തുക വളരെക്കുറവാണ്. പദ്ധതി കേരളത്തെ തകർക്കും. പദ്ധതി നിയമസഭയിൽ ചർച്ച ചെയ്യുന്നതിനെ എന്തിനാണ് മുഖ്യമന്ത്രി ഭയക്കുന്നത്? സ്വന്തം മുന്നണിയിലെ ഘടകകക്ഷികളെപ്പോലും മുഖ്യമന്ത്രി വിശ്വാസത്തിലെടുത്തിട്ടില്ല. നാടുനീളെ വിശദീകരണ യോഗം സംഘടിപ്പിക്കുന്ന മുഖ്യമന്ത്രി പദ്ധതിയുടെ ഡി.പി.ആർ പൂഴ്‌ത്തുന്നത് എന്തിനാണെന്നും സുധാകരൻ ചോദിച്ചു.

ജനറൽ സെക്രട്ടറിമാരായ ടി.യു. രാധാകൃഷ്ണൻ, ജി.എസ് ബാബു. ട്രഷറർ വി.പ്രതാപചന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.

സി​ൽ​വ​ർ​ലൈ​ൻ​ ​ച​ർ​ച്ച​യ്ക്ക് സ​ഭ​ ​വി​ളി​ക്ക​ണം​:​ ​കെ.​ബാ​ബു

തി​രു​വ​ന​ന്ത​പു​രം​:​ ​സി​ൽ​വ​ർ​ലൈ​ൻ​ ​പ​ദ്ധ​തി​ ​സം​ബ​ന്ധി​ച്ച് ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള​ ​ആ​ശ​ങ്ക​ ​ദൂ​രീ​ക​രി​ക്കാ​ൻ​ ​ഇ​തി​ന​കം​ ​ന​ട​ത്തി​യ​ ​പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്ക് ​സാ​ധി​ക്കാ​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​വി​ഷ​യം​ ​ച​ർ​ച്ച​ ​ചെ​യ്യാ​ൻ​ ​പ്ര​ത്യേ​ക​ ​നി​യ​മ​സ​ഭാ​സ​മ്മേ​ള​നം​ ​വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​ഗ​വ​ർ​ണ​റോ​ട് ​ശു​പാ​ർ​ശ​ ​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നും​ ​സ്പീ​ക്ക​ർ​ ​എം.​ബി.​ ​രാ​ജേ​ഷി​നും​ ​കോ​ൺ​ഗ്ര​സ് ​എം.​എ​ൽ.​എ​ ​കെ.​ ​ബാ​ബു​ ​ക​ത്ത് ​ന​ൽ​കി.
വി​ഷ​യം​ ​ച​ർ​ച്ച​ ​ചെ​യ്യു​ന്ന​തി​ന് ​ക​ഴി​ഞ്ഞ​ ​സ​മ്മേ​ള​ന​കാ​ല​ത്ത് ​ഒ​ക്ടോ​ബ​ർ​ 13​ന് ​ച​ട്ടം​ 50​ ​പ്ര​കാ​രം​ ​ന​ൽ​കി​യ​ ​നോ​ട്ടീ​സി​ന് ​സ്പീ​ക്ക​ർ​ ​അ​വ​ത​ര​ണാ​നു​മ​തി​ ​നി​ഷേ​ധി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.​ ​എ​ന്നി​ട്ട് ​നി​യ​മ​സ​ഭാം​ഗ​ങ്ങ​ളെ​ ​വി​ശ്വാ​സ​ത്തി​ലെ​ടു​ത്താ​ണ് ​പ​ദ്ധ​തി​ ​ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പ്ര​ഖ്യാ​പി​ച്ച​ത് ​ഖേ​ദ​ക​ര​മാ​ണ്.​ ​നി​യ​മ​സ​ഭ​യെ​ ​ഇ​രു​ട്ടി​ൽ​ ​നി​റു​ത്തു​ന്ന​തി​നു​ള്ള​ ​ശ്ര​മ​മാ​ണ് ​സ​ർ​ക്കാ​രി​ന്റെ​ ​ഭാ​ഗ​ത്ത് ​നി​ന്നു​ണ്ടാ​യി​ട്ടു​ള്ള​ത്.​ ​സം​സ്ഥാ​ന​ത്തെ​ ​സാ​മ്പ​ത്തി​ക​മാ​യി​ ​ക​ടു​ത്ത​ ​പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​ ​ഈ​ ​പ​ദ്ധ​തി​ ​നി​യ​മ​സ​ഭ​യി​ൽ​ ​ച​ർ​ച്ച​ ​ചെ​യ്യാ​തെ​ ​മു​ന്നോ​ട്ട് ​കൊ​ണ്ടു​പോ​കു​ന്ന​ത് ​ജ​ന​ങ്ങ​ളോ​ടു​ള്ള​ ​വെ​ല്ലു​വി​ളി​യാ​ണെ​ന്നും​ ​ബാ​ബു​ ​ക​ത്തി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി.

കെ​-​റെ​യി​ൽ​ ​അ​ധിക ബാ​ദ്ധ്യ​ത​ ​:​ ​വി.​ ​രാ​ധാ​കൃ​ഷ്ണൻ

​ ​ജ​ന​വി​രു​ദ്ധ​ ​ന​യ​ങ്ങ​ൾ​ക്കെ​തി​രെ​ ​ബി.​എം.​എ​സി​ന്റെ​ ​കൂ​ട്ട​ധ​ർണ

തി​രു​വ​ന​ന്ത​പു​രം​:​ ​ക​ട​ത്തി​ൽ​ ​മു​ങ്ങി​യ​ ​സം​സ്ഥാ​ന​ത്തി​ന് ​കെ​-​റെ​യി​ൽ​ ​പ​ദ്ധ​തി​ ​അ​ധി​ക​ ​ബാ​ദ്ധ്യ​ത​യാ​ണെ​ന്ന് ​ബി.​എം.​എ​സ്.​ ​അ​ഖി​ലേ​ന്ത്യാ​ ​സെ​ക്ര​ട്ട​റി​ ​വി.​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു.
സ​ർ​ക്കാ​രി​ന്റെ​ ​ജ​ന​വി​രു​ദ്ധ​ ​ന​യ​ങ്ങ​ളി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​ഭാ​ര​തീ​യ​ ​മ​സ്ദൂ​ർ​ ​സം​ഘം​ ​(​ബി.​എം.​എ​സ്)​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന് ​മു​ന്നി​ൽ​ ​ന​ട​ത്തി​യ​ ​കൂ​ട്ട​ധ​ർ​ണ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
വി​ല​ക്ക​യ​റ്റം​ ​സൃ​ഷ്ടി​ക്കു​ന്ന​ ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​സ​ർ​ക്കാ​രി​ന് ​പ​ണ​മി​ല്ല.​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​ ​നി​ര​വ​ധി​ ​ഗ്രാ​മ​ങ്ങ​ളു​ണ്ട്.​ ​പ​ര​മ്പ​രാ​ഗ​ത​ ​തൊ​ഴി​ൽ​മേ​ഖ​ല​യി​ലെ​ ​ജ​ന​ങ്ങ​ളു​ടെ​ ​ദു​രി​ത​ങ്ങ​ൾ​ ​സ​ർ​ക്കാ​രി​ന് ​പ്ര​ശ്ന​മ​ല്ലാ​താ​യി.​ ​കേ​ന്ദ്രം​ ​ചെ​യ്ത​തു​പോ​ലെ​ ​പെ​ട്രോ​ളി​യം​ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ ​നി​കു​തി​ ​കു​റ​യ്ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ത​യ്യാ​റാ​യി​ല്ലെ​ങ്കി​ൽ​ ​മേ​യ് 10​ന് ​സം​സ്ഥാ​ന​ത്ത് ​പ​ണി​മു​ട​ക്ക് ​ന​ട​ത്തു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
ബി.​എം.​എ​സ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ബി.​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​ഉ​ണ്ണി​ത്താ​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ഡെ​പ്യൂ​ട്ടി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ശി​വ​ജി​ ​സു​ദ​ർ​ശ​ന​ൻ,​ ​ദ​ക്ഷി​ണ​ക്ഷേ​ത്ര​ ​സം​ഘ​ട​നാ​ ​സെ​ക്ര​ട്ട​റി​ ​എ​സ്.​ ​ദു​രൈ​രാ​ജ് ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.​വി​വി​ധ​ ​യൂ​ണി​യ​നു​ക​ളും​ ​സ​മ​ര​ത്തി​ൽ​ ​പ​ങ്കാ​ളി​ക​ളാ​യി.

റെ​യി​ൽ​വേ​യു​ടെ അ​നു​മ​തി​യി​ല്ലെ​ന്ന്
പി.​കെ.​ ​കൃ​ഷ്ണ​ദാ​സ്

കൊ​ച്ചി​:​ ​സി​ൽ​വ​ർ​ലൈ​ൻ​ ​പ​ദ്ധ​തി​ക്ക് ​റെ​യി​ൽ​വേ​ ​ഇ​തു​വ​രെ​ ​ഒ​രു​ ​അ​നു​മ​തി​യും​ ​ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ​ബി.​ജെ.​പി​ ​ദേ​ശീ​യ​ ​നി​ർ​വാ​ഹ​ക​ ​സ​മി​തി​ ​അം​ഗ​വും​ ​റെ​യി​ൽ​വേ​ ​അ​മി​നി​റ്റീ​സ് ​ഫോ​റം​ ​ചെ​യ​ർ​മാ​നു​മാ​യ​ ​പി.​കെ.​ ​കൃ​ഷ്ണ​ദാ​സ് ​പ​റ​ഞ്ഞു.​ ​അ​നു​മ​തി​ ​ല​ഭി​ച്ചെ​ന്ന​ ​വ്യാ​ഖ്യാ​നം​ ​ശ​രി​യ​ല്ല.​ ​സം​സ്ഥാ​ന​ ​പ​ദ്ധ​തി​യാ​യ​ ​സി​ൽ​വ​ർ​ലൈ​നി​ന് ​ഈ​ ​ഘ​ട്ട​ത്തി​ൽ​ ​റെ​യി​ൽ​വേ​യു​ടെ​ ​അ​നു​മ​തി​ ​ആ​വ​ശ്യ​മി​ല്ല.​ ​അ​ന്തി​മ​ ​അ​നു​മ​തി​ക്കാ​യി​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ച്ച​ ​ശേ​ഷ​മേ​ ​റെ​യി​ൽ​വേ​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​നി​ല​പാ​ട് ​സ്വീ​ക​രി​ക്കൂ​വെ​ന്നും​ ​കൃ​ഷ്ണ​ദാ​സ് ​പ​റ​ഞ്ഞു.